ബംഗ്ലളൂരു: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജൂനൈദാണ് അറസ്റ്റിലായത്. ബംഗ്ലളൂരുവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സമൂഹ മാധ‍്യമം വഴി യുവതിയുമായി പരിചയപ്പെടുകയും പിന്നീട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയും രണ്ട് വർഷത്തോളമായി മലപ്പുറത്തും സമീപ പ്രദേശങ്ങളിലുള്ള വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമായി പീഡിപ്പിക്കുകയായിരുന്നു.
നഗ്ന ഫോട്ടോകൾ സോഷ‍്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മലപ്പുറം പൊലീസിന്‍റെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബംഗ്ലളൂരുവിലെ എയർപോർട്ടിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്.