പാലക്കാട്: ചാലിശ്ശേരിയില്‍ പൂരത്തിനിടെ യുവാവിൻ്റെ നെഞ്ചിൽ ചെണ്ടക്കോൽ കുത്തിയിറക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. തുറയ്ക്കൽ വീട്ടിൽ റിഖാസിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലുംപുറം ആഘോഷ കമ്മിറ്റിയിലെ ശ്രീനാഖിനാണ് പരിക്കേറ്റത്.
ഘോഷയാത്ര ക്ഷേത്ര മൈതാനത്തേക്ക് എത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. പ്രതി റിഖാസ് പൂരത്തിനെത്തിയത് വിലക്ക് ലംഘിച്ചാണെന്ന് പൊലീസ് പറയുന്നു. നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ് ഇയാള്‍. റിഖാസ് നിരവധി ലഹരിക്കേസുകളിലും പ്രതിയായിരുന്നുവെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.