ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി...



കോഴിക്കോട് വടകരയിൽ ഓട്ടോ ഡ്രൈവറെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര – മാഹി കനാലിന്‍റെ കോട്ടപ്പള്ളി നരിക്കോത്ത് താഴെയാണ് ചെമ്മരത്തൂർ സ്വദേശി അജിത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ കനാലിന് സമീപം നിർത്തിയിട്ടനിലയിലായിരുന്നു. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും ഓട്ടോയുമായി ഇറങ്ങിയതായിരുന്നു. പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Previous Post Next Post