വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കാസർകോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി ചെയ്തത്. ആറര ലക്ഷം രൂപ കുടിശികയായതിനെ തുടർന്നാണ് ബാങ്കിൻ്റെ നടപടി. വീട്ടുകാർ വീട് പൂട്ടി ആശുപത്രിയിൽ പോയ സമയത്താണ് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി സീൽ ചെയ്തത്. ഇതേ തുടർന്ന് ഇന്നലെ രാത്രി കുടുംബം വീടിൻ്റെ വരാന്തയിലാണ് കിടന്നുറങ്ങിയത്
കേരള ബാങ്ക് വീട് ജപ്തി ചെയ്തു…കുടുംബത്തെ ഇറക്കിവിട്ടു… വയോധികയും കുട്ടികളും രാത്രി ഉറങ്ങിയത് വരാന്തയിൽ…
Jowan Madhumala
0