മാറനല്ലൂർ ഇരട്ട കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി


തിരുവനന്തപുരം: മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി പ്രകാശ് എന്ന് വിളിക്കുന്ന അരുൺ രാജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.

2021 ആഗസ്റ്റ് 14ന് രാത്രിയായിരുന്നു സംഭവം. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു കൊല്ലപ്പെട്ട സന്തോഷ്. ഇയാളുടെ സുഹൃത്തായിരുന്നു ഒപ്പം കൊല്ലപ്പെട്ട സജീഷും. പ്രതി അരുൺരാജ് ഉൾപ്പെടെയുള്ള സംഘം പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജാക് ഹാമറിന്റെ കമ്പി ഉപയോഗിച്ച് സജീഷിനെയും സന്തോഷിനെയും തലയ്ക്കടിച്ച് വീഴ്ത്തിയായിരുന്നു കൊലപാതകം. ഇരുവരുടെയും മരണം ഉറപ്പാക്കിയ പ്രതി പിറ്റേദിവസം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിൽ 4 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

Previous Post Next Post