കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ



കൊച്ചി: കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം.

യുവതിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിലാണ് നടപടി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Previous Post Next Post