.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പിടികൂടിയതില്‍ ബാലന്‍സിങിന് ശ്രമം നടന്നേക്കുമെന്നും. അതിനാൽ കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനവും മുറിയും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഎസ്‌യു നടത്തുന്ന ജാഗരണ്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്നും അത് അവസാനിപ്പിക്കാതെ ലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ‘യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ പരിപാടി നടത്താന്‍ എന്തൊക്കെ നിരോധനങ്ങളാണ്. സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് ജാഗരന്‍ യാത്രയെ ഭയപ്പെടുന്നത്. ഈ കോളേജിനകത്തുള്ളവര്‍ സത്യത്തെ ഭയപ്പെടുന്നു. എസ്എഫ്‌ഐക്കാര്‍ കോളേജിനുള്ളില്‍ കിറുങ്ങി നില്‍ക്കുന്നു’ ഹസ്സന്‍ വ്യക്തമാക്കി.