പത്തനംതിട്ട : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി.
കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചു. ആനകളിൽ ഒന്നിനെ തളച്ചു.