മലയാളി യുവതിയെ ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

മലയാളി യുവതിയെ ദുബൈയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശിനി ടികെ ധന്യ ആണ് മരിച്ചത്. അജ്മാനിലെ താമസ സ്ഥലത്താണ് ധന്യയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. 

ഭര്‍ത്താവ് വാണിമേല്‍ സ്വദേശിയായ ഷാജിക്കും മക്കള്‍ക്കുമൊപ്പം ദുബൈയിലാണ് ധന്യ താമസിച്ചിരുന്നത്. യുവതിയുടെ ആത്മഹത്യയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം നാളെയോടെ നാട്ടില്‍ എത്തിക്കാനാകും എന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് കല്ലുനിരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Previous Post Next Post