ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് പ്രഖ്യാപിക്കും




തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് പ്രഖ്യാപിക്കും.

രാവിലെ 11 ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാന പ്രകാരമാണ് ബിജെപിയെ നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെത്തുന്നത്. ഇന്നലെ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ കേരള പ്രഭാരി പ്രകാശ് ജാവദേക്കറാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം അറിയിച്ചത്.

Previous Post Next Post