റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചു; കൊല്ലത്തെ മുതിർന്ന ഡോ‌ക്‌ടർക്ക് ഗുരുതര പരിക്ക്




പുനലൂരിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന ഡോക്ടർക്ക് യുവാക്കൾ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ച് ഗുരുതര പരുക്ക്. മുൻ ഡിഎംഒയും നിലവിൽ പുനലൂർ പ്രണവം ആശുപത്രിയിലെ സീനിയർ ഡോക്ടറുമായ പുഷ്‌പാംഗതനാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി പുനലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. തലയ്ക്ക് അടക്കം പരുക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പുനലൂർ സ്വദേശികളായ യുവാക്കൾക്കും റോഡിൽ വീണ് പരുക്കേറ്റു. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. 
Previous Post Next Post