പാലക്കാട്: മലമാനിനെ വെടി വച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് കോട്ടോപാടത്താണ് സംഭവം. പ്രതി റാഫിയെ പൊലീസ് പിടികൂടി. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വയസ് പ്രായം വരുന്ന മലമാനിനെയാണ് പ്രതി വെടി വച്ചു കൊന്നത്. റാഫിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും പരിശോധനയിൽ കാട്ടിറച്ചിയും മാനിന്‍റെ തോലടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെടുത്തു. മറ്റു പ്രതികൾ ഒളിവിലാണെന്നാണ് വിവരം.