അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തി; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ



അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയതിന് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ.മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരായതിനാൽ ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല 10 സെന്‍റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് വീട്ടു മുറ്റത്ത് കണ്ടെത്തിയത്. ഒരാളിൽ നിന്ന് ചെറിയ അളവിൽ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.

Previous Post Next Post