വ്ളോഗർ ജുനൈദിന്‍റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്




മലപ്പുറം: വ്ളോഗർ ജുനൈദിന്‍റെ അപകട മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പെലീസ്. മദ്യപാനമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ശരീരത്തിൽ മദ്യത്തിന്‍റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതിനായി രക്ത സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

വെളളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് ജുനൈദ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോൾ വാഹനാപകടം ഉണ്ടാവുന്നത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് സൂചന.

റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലയുടെ പുറക് വശത്താണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. അപകടകരമായ രീതിയിൽ ജുനൈദ് വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു.


Previous Post Next Post