
ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വെര്‍മ്മയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഷീൽ നാഗു, പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ജി.എസ്. സാന്ധവാലിയ, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവര്‍ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. മലയാളിയായ ജഡ്ജി അനു ശിവരാമനും അന്വേഷണ സമിതി അംഗമാണ്. ആരോപണ വിധേയനായ ജസ്റ്റിസ് വെര്‍മ്മയെ ജോലിയിൽ നിന്ന് മാറ്റി നിര്‍ത്താനും ഹൈക്കോടതി തീരുമാനിച്ചു.