
സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച് പരാമര്‍ശിച്ചത്. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങൾ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.
ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം തന്നെ നടപ്പാക്കുമെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രഖ്യാപനം. ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ശില്പശാലയില്‍ ചൂണ്ടിക്കാട്ടിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും. മെന്ന് ഇക്കാര്യങ്ങള്‍ പ്രായോഗികമാക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
അധ്യാപക – വിദ്യാര്‍ത്ഥി – രക്ഷാകര്‍തൃ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സ്‌കൂളുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കും. കുട്ടികളുടെ പെരുമാറ്റ വ്യതിചലനങ്ങള്‍ മനസ്സിലാക്കുന്നതിനും അധ്യാപകര്‍ക്കായി നവീകരിച്ച പരിശീലന പരിപാടികള്‍ നടപ്പാക്കുന്നതിനും പദ്ധതി തയ്യാറാക്കും. അതേസമയം, കുട്ടികളുമായി രക്ഷാകര്‍തൃബന്ധം കൂടുതല്‍ സുദൃഢമാക്കാനായി സ്‌കൂള്‍ തലങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും.