മലബാർ മാജിക് സർക്കിൾ കണ്ണൂർ വർഷം തോറും സംഘടിപ്പിച്ച് വരുന്നമാജിക് മത്സരത്തിൽ ഇലോഷ സനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി



             
കണ്ണൂർ : മലബാർ മാജിക് സർക്കിൾ കണ്ണൂർ വർഷം തോറും സംഘടിപ്പിച്ച് വരുന്ന മാന്ത്രികരുടെ സംഗമവും ഓൾ ഇന്ത്യ ജൂനിയർ, സീനിയർ മാജിക് മത്സരവും നടത്തി. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഏഴു വയസുകാരി ഇലോഷ സനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി കൈയ്യടക്കവും കൈ വേഗതയും നിറഞ്ഞ നിരവധി മാജിക്കുകൾ ആണ് അവതരിപ്പിച്ചത്. തലശ്ശേരി ലയൺസ് ക്ലബ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നിരവധി മാന്ത്രികർ പങ്കെടുത്തു. രണ്ടര വയസു മുതൽ മാജിക് ഷോ അവതരിപ്പിച്ചു വരുന്ന ഇലോഷ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ഉൾപ്പെടെ ഇതിനോടകം 500 ൽ പരം വേദികൾ പിന്നിട്ടു കഴിഞ്ഞു. അച്ഛൻ മജീഷ്യൻ സനീഷ് വടകര തന്നെയാണ് ഇലോഷയുടെ ഗുരു.അമ്മ ശിൽപ . ഇലോഷ വടകര സെൻ്റ് ആൻ്റണീസ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
    
Previous Post Next Post