രാഹുൽ ഗാന്ധി അർബൻ നകസലാണെന്ന് പരാമർശിച്ച് കെ സുരേന്ദ്രൻ...



രാഹുൽ ഗാന്ധി അർബൻ നകസലാണെന്ന് പരാമർശിച്ച് കെ സുരേന്ദ്രൻ. രാഹുൽ ​ഗാന്ധിയും പ്രവർത്തകരും രാജ്യം നശിച്ച് പോവട്ടെ എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും ലോകം മുഴുവൻ നടന്ന് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള കോൺ​ഗ്രസ് പാർട്ടി ഇന്ത്യാ വിരുദ്ധ ശക്തികളുടേയും, അർബൻ നക്സലുകളുടേയും കൈപ്പിടിയിൽ ഒതുങ്ങി. രാഹുൽ ​ഗാന്ധി ഏറ്റവും വലിയ അർബൻ നക്സലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യയിൽ ജനാധിപത്യം ഇല്ലെന്നും, ഇന്ത്യയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് അല്ല നടക്കുന്നത് എന്നും രാഹുൽ പറഞ്ഞ് നടക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാഹുൽ ​ഗാന്ധി എപ്പോഴും കള്ള പ്രചരണം ആണ് നടത്തുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. വിദേശരാജ്യങ്ങളിൽ പോയി രാജ്യവിരുദ്ധ പരാമർശങ്ങൾ രാഹുൽ ​ഗാന്ധി നടത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. രാഹുൽ ​​ഗാന്ധിക്കുളള മറുപടിയാണ് ശശി തരൂർ ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post