കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം…കാർ ഡ്രൈവർക്ക് ദാരുണാന്ത്യം…



കണ്ണൂർ മാത്തിലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഏച്ചിലാംവയൽ സ്വദേശി ജോസഫാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാട്ടുകാർ ജോസഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Previous Post Next Post