കോഴിക്കോട്: താമരശേരി കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. താമരശേരി സ്വദേശി മിർഷാദാണ് എക്സൈസിന്‍റെ പിടിയിലായത്. കോവൂർ ഇരിങ്ങാടൻ പള്ളി റോഡിൽ വച്ചാണ് പ്രതിയെ എക്സൈ് പിടികൂടിയത്.
58 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും എക്സൈസ് സംഘം കണ്ടെടുത്തു. മസ്താൻ എന്ന പേരിലാണ് പ്രതി അറിയപ്പെടുന്നതെന്ന് എക്സൈസ് ഉദ‍്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്‍റെ സുഹൃത്ത് കൂടിയാണ് ഇയാൾ. താമരശേരി കൊടുവള്ളി മേഖലയിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് എക്സൈസ് ഉദ‍്യോഗസ്ഥർ പറയുന്നത്.
താമരശേരിയിൽ ലഹരിക്ക് അടിമളായി കൊലപാതകം നടത്തിയ ആഷിക്ക്, യാസിർ തുടങ്ങിയവരുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന് അടക്കമുള്ള കാര‍്യങ്ങൾ എക്സൈസും പൊലീസും പരിശോധിക്കും.