മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ.. ഒടുവിൽ പ്രതികരിച്ച് മമ്മൂട്ടിയുടെ ടീം…



നടൻ മമ്മൂ‌ട്ടിക്ക് കുടലിൽ അർബുദം സ്ഥിരീകിരിച്ചെന്ന അഭ്യൂഹം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിം​​ഗിൽ നിന്നും മാറി നിൽക്കുകയാണെന്നും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാദ​ങ്ങൾ വന്നിരുന്നു.ഇപ്പോളിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടന്റെ പിആർഒ.പ്രചരിക്കുന്ന വാ​ർത്തകളെല്ലാം വ്യാജമാണെന്നും താരം റംസാൻ നോമ്പിലാണെന്നും അദേഹത്തിന്റെ ടീം വ്യക്തമാക്കി.


“റംസാൻ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് അദേഹം അവധിയിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നും അദ്ദേഹം ഇടവേളയിലാണ്. ഇടവേളയ്ക്ക് ശേഷം, മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് അദേഹം തിരികെ പോകും,” നടന്റെ പിആർഒ വ്യക്തമാക്കി.എന്തായാലും അഭ്യൂഹങ്ങൾക്കൊടുവിൽ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകർ.


മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ ആരംഭിച്ചു. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.


        

Previous Post Next Post