ഡൽഹി: നിർത്തിയിട്ട ട്രെയിനിന്‍റെ കോച്ചുകൾക്കിടയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് രാജധാനി കോംപ്ലക്സിന് സമീപത്ത് നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആർപിഎഫ് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റ ലക്ഷങ്ങൾ ഒന്നുമില്ലായിരുന്നു. പ്രതികൾക്കായുളള അന്വേഷണം ആരംഭിച്ചും വരുകയാണ്.