ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം.. തെക്കുകിഴക്കന്‍ തുറമുഖങ്ങളില്‍ ചരക്കുനീക്കത്തില്‍…






തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി.ട്രയല്‍ റണ്‍ തുടങ്ങി എട്ടു മാസവും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നു മാസവും പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ പറഞ്ഞു.

ഫെബ്രുവരി മാസത്തില്‍ 40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്കാണ് അദാനി വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post