സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി...



സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12ല്‍ നിന്ന് 15 ശതമാനമായി. പെന്‍ഷന്‍കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു.യുജിസി ശമ്പളം ലഭിക്കുന്നവര്‍ക്ക് 4 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഡി എ ഉയരും. ഏപ്രില്‍ മാസം മുതല്‍ ഉയര്‍ത്തിയ ഡി എ ലഭിച്ചു തുടങ്ങും.
Previous Post Next Post