സൗദിയിൽ പ്രവാസി മലയാളി മരണപ്പെട്ടുരണ്ട് ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.



റിയാദ്:സൗദിയില്‍ ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പ്രവാസി മലയാളി അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി നസീര്‍ (61) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രണ്ട് ദിവസമായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഒന്നരവര്‍ഷമായി ഖമീസ് മുത്തൈത്തില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. സൗദിയുടെ വിവിധ ഭാഗങ്ങളിലായി 12 വര്‍ഷമായി പ്രവാസിയാണ്. ഇഖാമ കാലാവധി കഴിഞ്ഞിരുന്നു.


ഭാര്യ: ആമിന, മക്കള്‍: ഫാത്തിമ, സെയ്ദ് അലി. സഹോദരീ പുത്രന്‍ ഷഫീക്ക്, ഭാര്യ സഹോദരന്‍ അന്‍സാരി എന്നിവര്‍ മരണവിവരമറിഞ്ഞ് ഖമീസില്‍ എത്തിയിട്ടുണ്ട്
Previous Post Next Post