തമിഴ് നടൻ കാർത്തിക്കിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്.സർദാർ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാർത്തിക്ക് കാലിന് പരിക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
മൈസൂരുവിൽ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാർത്തിയുടെ കാലിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച കാർത്തിക്ക് ഒരാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ 80% ചിത്രീകരണവും പൂർത്തിയായിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ ഉടൻ പൂർത്തിയാക്കാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.2024 ൽ ചിത്രീകരണം ആരംഭിച്ച രണ്ടാം ഭാഗത്തിൽ ഷൂട്ടിങിന്‍റെ മൂന്നാം ദിവസം സ്റ്റണ്ട്മാൻ ഇരുപത് മീറ്റർ ഉയരത്തിൽ നിന്ന് വീണു മരിച്ചപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.