കോളജിലുണ്ടായ തർക്കത്തിന് രണ്ട് വർഷം കാത്തിരുന്ന് പകവീട്ടൽ.. സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചു; മുഖം കുത്തികീറി…




കണ്ണൂർ : പഠനകാലത്തുണ്ടായ തർക്കത്തിന് രണ്ട് വർഷം കാത്തിരുന്ന ശേഷം പകവീട്ടി യുവാക്കൾ. കണ്ണൂർ വാരം പുറത്തീലെ അധ്യാപക ട്രെയിനിംഗ് വിദ്യാർഥി മുഹമ്മദ് മുനീസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മുനീസിന്റെ മുഖത്താണ് പരിക്കേറ്റത്.മുനീസ് മുസ്തഫയുടെ ചുണ്ട് വെട്ടേറ്റ് മുറിഞ്ഞു. ഫോൺ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മുനീസിന്റെ സുഹൃത്തുക്കൾ. സംഭവത്തിൽ അഞ്ച് പേർക്ക് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

കോളേജ് പഠന കാലത്ത് തമ്മിൽ സംഘർഷം ഉണ്ടായിരുന്നുവെന്നും ജൂനിയറായി പഠിച്ച വിദ്യാർഥി പക വീട്ടിയതതാണെന്നുമാണ് പരാതിക്കാരൻ പറയുന്നത്. ഇതിലെ പക വെച്ച് പലപ്പോഴും ഭീഷണി ഉണ്ടായി. അഞ്ചുപേർ ചേർന്നാണ് ആക്രമണം നടത്തിയത്. അക്രമി സംഘം കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതിക്കാരൻ പറയുന്നു.മുനീസിന്റെ ചുണ്ട് പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിരുന്നു. പൂര്‍ണമായി സംസാരിക്കാന്‍ കഴിയില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണ്. മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.
Previous Post Next Post