വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നൽകിയില്ല.. ഡോക്ടര്‍ക്ക് സംഭവിച്ചത്.. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പുറത്ത്…




തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചെന്ന പരാതിയിൽ ഡോക്ടര്‍ക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. ഡോക്ടര്‍ക്കെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസറാണ് റിപ്പോർട്ട് സമർപ്പിച്ചത്.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഡി.എം.ഒ റിപ്പോര്‍ട്ട് കൈമാറിയത്.

വാഹനാപകടത്തിൽ പരിക്കേറ്റ എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ സ്വദേശി ഉഷ, മകള്‍ നിഥാന എന്നിവര്‍ക്കാണ് ചികില്‍സ കിട്ടാതിരുന്നത്. ഫെബ്രുവരി 28-ന് രാത്രിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് ഉഷക്കും മകള്‍ നിഥാനക്കും പരിക്കേറ്റത്. രാത്രി പത്തേമുക്കാലോടെ തിരൂരങ്ങാടി ആശുപത്രിയിലെത്തിയ അമ്മക്കും മകള്‍ക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികില്‍സ കിട്ടിയില്ലെന്നാണ് പരാതി. ചികിത്സ കിട്ടാതെ വന്നതോടെ ഇരുവരേയും ബന്ധുക്കള്‍ അവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Previous Post Next Post