മീനടം പഞ്ചായത്തിന് പുരസ്കാരം.


മീനടം. ഐക്യരാഷ്ട്ര സഭയുടെ സുസ്തിര വികസനം ലക്ഷ്യമിട്ട് രണ്ടായിരത്തി മുപ്പതിനോടു കൂടി ആഗോള തലത്തിൽ ക്ഷയരോഗ നിയന്ത്രണം സാധ്യമാക്കുന്നതിന് ലോക രാഷ്ട്രങ്ങൾ തയ്യാറെടുക്കുന്നതിന്റ ഭാഗമായി പഞ്ചായത്ത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അതാത് പായത്തുകളുടെയും പ്രാധമിക ആരോഗ്യ കേന്ദ്രത്തിന്റയും നേതൃത്വത്തിൽ ആശാ ആരോഗ്യ പ്രവർത്തകർ നടത്തിവന്ന പ്രവർത്തനങ്ങളുടെ ഭാഗമായി മീനടം പഞ്ചായത്തിലെഓരോ വാർഡുകളിലേയും ജനസംഖ്യാ അടിസ്ഥാനത്തിൽ 25 മുതൽ 30 വരെയുള്ള വ്യക്തികളിൽ നിന്നും കഫം സാമ്പിളുകൾ മൂന്ന് തവണകളായി ശേഖരിച്ച്‌ കോട്ടയം ജില്ലാ റ്റി ബി സെന്ററിൽ പ്രവർത്തിക്കുന്ന ലബോറട്ടറിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയതിൽ ഒരാൾ പോലും റ്റി ബി എന്ന മാരക രോഗത്തിന് അടിമയല്ലായെന്ന റിപ്പോർട്ടാണ് ലഭിച്ചത്.
      


.ജില്ലാ .റ്റി ബി സെന്ററിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ മീനടം പഞ്ചായത്ത് പ്രദേശം കോട്ടയം ജില്ലയിലെ ക്ഷയരോഗമുക്ത പഞ്ചായത്തായിട്ട് ബഹു.കോട്ടയം സബ് കളക്ടർ ശീ. രഞ്ജിത് ഡി. ഐ എ എസ്സ്. പ്രഖ്യാപിച്ചത്.
.     . ലോക ക്ഷയരോഗ ദിനമായ മാർച്ച് 24 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ പി.ആർ. അനുപമയുടെ അദ്ധ്യക്ഷതയിൽകൂടിയ യോഗത്തിൽ ക്ഷയരോഗമുക്ത പഞ്ചായത്തിനുള്ള സർട്ടിഫിക്കറ്റും -രാഷ്ട്ര പിതാവ് മഹാത്മജിയുടെ വെങ്കലരൂപവും മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം, ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ പി.എം. സ്കറിയ. മീനടം പ്രാധമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർമാർ ആശാ പ്രവർത്തകർ എന്നിങ്ങനെ യുള്ളവർ ചേർന്ന് ബഹു. സബ് കളക്ടറിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
Previous Post Next Post