ചൂരൽമലക്കാരെ ഇനിയും വേർപിരിക്കരുത്, ഒന്നിച്ചു നിൽക്കണം: അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി കെ രാജൻ



ചൂരൽമലക്കാരെ ഇനിയും വേർപിരിക്കരുത് ഒന്നിച്ചു നിൽക്കണമെന്ന് അഭ്യർത്ഥിച്ച് റവന്യൂ മന്ത്രി കെ രാജൻ. എല്ലാവരെയും ഒരുമിച്ച് ഒറ്റ ടൗൺഷിപ്പിലേക്ക് കൊണ്ടുവരണമെന്ന് സർക്കാർ ആഗ്രഹിച്ചു.സർക്കാർ പറഞ്ഞ രീതിയിൽ തന്നെ വീടിൻറെ നിർമ്മാണ പ്രവർത്തികളിലേക്ക് കടക്കുകയാണ്. അവിടെ എല്ലാവർക്കും താമസിക്കാനുള്ള ഇടം വേണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ആഗ്രഹിച്ചത്. എല്ലാവരും ഒരു കേന്ദ്രത്തിൽ ഉണ്ടാകണമെന്നതാണ് സർക്കാരിൻറെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous Post Next Post