
സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റേതെന്ന് തോന്നുന്ന മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു കിണറ്റിലുണ്ടായിരുന്നത്. മുണ്ടക്കയത്ത് പഴയ ഗാലക്സി തിയേറ്ററിന് സമീപമാണ് സംഭവം. അതേസമയം വീടിന് സമീപത്തെ കിണറിൽ നിന്നും രാവിലെ വെള്ളം പമ്പ് ചെയ്തപ്പോൾ ദുർഗന്ധം വന്നിരുന്നു.
വീട്ടുകാർ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാൾ കാലുതെറ്റി കിണറ്റിൽ വീണതാണോ അതോ സംഭവത്തിന് പിന്നിൽ കൊലപാതകമാണോ എന്നതിലടക്കമുള്ള ദുരൂഹതകൾ നീങ്ങാനുണ്ട്. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.