കോട്ടയത്ത് കളത്തിൽപ്പടിയിൽ പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയി...



കോട്ടയത്ത് കളത്തിൽപ്പടിയിൽ പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയി. കളത്തിൽപ്പടിയിലെ ജയ്നമ്മ ജോയിയുടെ വീട്ടിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് കവർച്ച നടന്നത്. പിൻഭാഗത്തെ കതക് കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്. അഞ്ച്പവനോളം സ്വർണവും 3500 രൂപയുമാണ് മോഷ്ടാവ് കവർന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post