
കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികൾ പിടിയിൽ. കൊലയിൽ നേരിട്ട് പങ്കുള്ള മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്. മാവേലിക്കര തഴക്കരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ മൂന്ന് പേർ പിടിയിലായി. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്.
നേരത്തേ കേസുമായി ബന്ധപ്പെട്ട് അയ്യപ്പൻ എന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ക്വട്ടേൻ സംഘത്തിലുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം കൊലയാളി സംഘം തന്റെ അരുനല്ലൂർ പാറയിൽ ജംഗ്ഷനിലുള്ള വീട്ടിലെത്തിയതായി അയ്യപ്പൻ പൊലീസിനോട് പറഞ്ഞിരുന്നു. കേസിലെ ഒന്നാം പ്രതിയായ അലുവ അതുൽ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.