ഷഹബാസിന് കണ്ണീരോടെ വിട നൽകി നാട്....




താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന് കണ്ണീരോടെ വിട നൽകി നാട്. കിടവൂർ ജമാമസ്ജിദിലായിരുന്നു ഖബറടക്കം. ഷഹബാസിനെ അവസാനമായി ഒരു നോക്കു കാണാനായി ആയിരക്കണക്കിന് ആളുകളാണ് താമരശ്ശേരി ചുങ്കത്തെ വീട്ടിലേക്ക് എത്തിയത്. നിസ്കാരത്തിനിടെ ഷഹബാസിന്റെ പിതാവ് കുഴഞ്ഞു വീണു.

വാടക വീട്ടിൽ നിന്ന് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറാൻ ഇരിക്കവെയാണ് ഷഹബാസിന്റെ വിയോ​ഗം. ചുങ്കത്തെ തറവാടിനോട് ചേർന്നാണ് ഷഹബാസിന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. കഴിഞ്ഞ ഒന്നരവർഷമായി കോരങ്ങോട്ടുള്ള വാടകവീട്ടിലായിരുന്നു ഷഹബാസിന്റെ കുടുംബം താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് തറവാട്ട് വീട്ടിലേക്കാണ് മൃതു​ദേഹം എത്തിച്ചത്.
Previous Post Next Post