പാമ്പാടി കോത്തല കോയിത്താനത്ത് വീട് കയറി അക്രമിച്ച രണ്ട് പേരെ പാമ്പാടി പോലീസ് സാഹസികമായി പിടികൂടി


പാമ്പാടി : പാമ്പാടി കോത്തല കോയിത്താനത്ത് വീട് കയറി അക്രമിച്ച രണ്ട് പേരെ പാമ്പാടി പോലീസ് സാഹസികമായി പിടികൂടി ഇന്നലെ രാത്രിയിൽ  കോയിത്താനം ഭാഗത്ത്  ഇലക്കാട്ട് അഭിലാഷിന്റെ വീട്ടിൽ മദ്യ ലഹരിയിൽ അതിക്രമിച്ചു കയറുകയും  വീടിന്റെ പോർച്ചിൽ കിടന്ന കാർ ചെടി ചട്ടി കൊണ്ടു തകർക്കുകയും ചെയ്ത മഞ്ജിത്ത്  
( 18) S/o സുരേന്ദ്രൻ 
വേലമ്പറമ്പിൽ വീട് 
വട്ടുകളം കോയിത്താനം , 
സഞ്ജു സജി 
( Age 18 ) 
ചെമ്പകശ്ശേരിൽ വീട് 
RPC, P O വണ്ടമ്പത്താൽ
എന്നിവരെയാണ് പാമ്പാടി പോലീസ് സ്ക്വാഡ് പിടികൂടിയത് 
ആക്രമണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു ഇവർ ലഹരിക്ക് അടിമകൾ ആണെന്ന് നാട്ടുകാർ ആരോപിച്ചു  ഈ പ്രദേശത്ത് കഞ്ചാവ് മാഫിയ ഉണ്ടെന്നും നാട്ടുകാർ പറയുന്നു 
മുണ്ടക്കയം സ്റ്റേഷനിൽ  നിലവിൽ മോഷണ കേസിൽ പ്രതികളാണ് ഇവർ 
സ്റ്റേഷനിൽ എത്തിച്ച സമയത്തും ലഹരിയിൽ ആയ  ഇവർ അക്രമാസക്തയായിരുന്നു 
പാമ്പാടി സ്റ്റേഷൻ SH0 റിച്ചാർഡ് വർഗീസ് ,,SI രമേശ് കുമാർ ,S I 
സന്തോഷ് ഏബ്രഹാം ,സി .പി .ഒ അരുൺ ശിവരാജൻ ,A S I ബിജുലാൽ ,A S I മധു TP ,S C P O സന്തോഷ് ,C P O അനൂപ് C .S ,ഹോം ഗാർഡ് വേണുഗോപാൽ എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ പിടികൂടിയത് പ്രതികളെ റിമാൻഡ് ചെയ്തു  
Previous Post Next Post