തൃശൂരിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ചു…യുവാവിനെതിരെ…



തൃശൂരിൽ പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ പൊലിസ് കേസെടുത്തു. തൃശ്ശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്. പോലീസ് ഇടപെട്ട് വാഹനം മാറ്റിയപ്പോൾ യുവാവ് പോലീസിന് നേരെ തട്ടിക്കയറുകയും ചെയ്തു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ചതിന് അനീഷിനെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. വാഹന വ്യൂഹത്തിന് അപകടം ഉണ്ടാക്കാൻ ശ്രമിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഞങ്ങള്‍ക്ക് വണ്ടി ഓടിക്കേണ്ടയെന്നും താന്‍ ആരെയും ഒന്നും ചെയ്തില്ലെന്നും യുവാവ് പൊലീസിനോട് പറയുന്നത് . അതേസമയം ബോധപൂര്‍വം വാഹനം ഓടിച്ചുകയറ്റിയെന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post