കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. 93 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ . കൊല്ലം പറക്കുളം സ്വദേശി ഷിജുവാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഡൽഹിയിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്ത് എത്തിച്ച എംഡിഎംഎ വിൽപനയ്ക്കായി കൊല്ലത്ത് കൊണ്ടുവരികയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ കൊല്ലം എസിപി എസ്.ഷെരീഫിൻ്റെ നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കൊല്ലം ജില്ലയിൽ ലഹരി മരുന്ന് വിതരണം നടത്തുന്നതിൽ പ്രധാനിയാണ് പിടിയിലായത്. ഈ വർഷം ജില്ലയിൽ നടന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.