പ്രമുഖ മലയാളി വ്യവസായി ദമാമിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു...



ദമാം :  പ്രമുഖ പ്രവാസിവ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ മുല്ലപ്പള്ളി അപ്പൻ മേനോൻ ദമാമിൽ (52) അന്തരിച്ചു. തൃശൂർ കൊടകര മൂന്നുമുറി സ്വദേശിയാണ്. ഇന്ന് രാവിലെ വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഴക്കൻ പ്രവിശ്യയിൽ ഇൻഡസ്ട്രിയൽ മേഖലയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയാണ്.

കഴിഞ്ഞ രണ്ടാഴ്ച്‌ചയായി ഇൻഡസ്ട്രിയൽ എക്സിബിഷനിൽ പങ്കെടുക്കുന്നതിനായി ചൈനയിൽ ആയിരുന്നു. രണ്ടു ദിവസം മുൻപാണ് തിരിച്ചെത്തിയത്. ഇന്ന് രാവിലെ ഒൻപതു മണിക്ക് ദമാമിലെ വീട്ടിൽ ടെലിവിഷൻ കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

ദമാം അൽമന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ വിജയശ്രീ , മക്കൾ കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി. ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും 
Previous Post Next Post