കൂരോപ്പട : ളാക്കാട്ടൂർ പ്രദേശത്തെ നാട്ടുകാർക്കും കർഷകർക്കും ഭീഷണിയായ കാട്ടുപന്നികളിലൊന്നിനെ വെടിവെച്ച് കൊന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട് , പതിനേഴ് വാർഡുകളിലെ ജനങ്ങൾക്ക് ഏറെ ഭീഷണി സൃഷ്ടിക്കുകയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്ന കാട്ടുപന്നിയെ തിങ്കളാഴ്ച രാവിലെ രണ്ടാം വാർഡിലെ പാടത്താനി ഭാഗത്തുള്ള കൈത്തോട്ടിൽ സമീപവാസികൾ കണ്ടെത്തി. വിവരം അറിഞ്ഞ പഞ്ചായത്ത് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പന്നിയെ വെടിവെച്ച് കൊല്ലുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉത്തരവിട്ടു. ഫോറസ്റ്റ് വകുപ്പിന്റെ അംഗീകാരമുള്ള ഷൂട്ടർ സജോ വർഗീസ് എരുമേലിയിൽ നിന്ന് എത്തി പന്നിയെ വെടിവെയ്ക്കുകയായിരുന്നു.
ളാക്കാട്ടൂർ പ്രദേശത്ത് കാട്ടുപന്നികളുടെയും കുറുക്കൻ, നരി എന്നിവയുടെയും വ്യാപക ശല്യമാണ് നാട്ടുകാർ നേരിടുന്നതെന്ന് നാട്ടുകാർ പറഞ്ഞു