അനുമതി നേടാതെ ആനയെ എഴുന്നള്ളിപ്പിച്ച സംഭവം; നടപടിയുമായി വനം വകുപ്പ്

കോഴിക്കോട് ബാലുശ്ശേരി പൊന്നാരംതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് അനുമതി നേടാതെ ആനയെ എഴുന്നള്ളിപ്പിച്ച സംഭവത്തിൽ നടപടിയുമായി വനം വകുപ്പ്. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയെ കസ്റ്റഡിയിലെടുത്തു. അനുമതി കൂടാതെയാണ് ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത്. സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. 

ബാലുശ്ശേരി ഗായത്രി വീട്ടിൽ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ളതാണ് ഗജേന്ദ്രൻ എന്ന ആന. എലിഫന്റ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കസ്റ്റഡിയിലെടുത്ത ആനയെ സുരക്ഷിത സൂക്ഷിപ്പിനായി ഉടമയെ ഏൽപ്പിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് എസിഎഫ് അറിയിച്ചു.


Previous Post Next Post