വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെ ലത്തീഫിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി




തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ അഫാന്‍റെ പിതൃസഹോദരൻ ലത്തീഫിന്‍റെയും ഭാര്യ സജിത ബീവിയുടെയും കൊലപാതകത്തിലെ തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന ചുളളാളത്തെ ലത്തീഫിന്‍റെ വീട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വീട്ടിലെത്തുമ്പോൾ ലത്തീഫും ഭാര്യ സജിതയും ഹാളിലുണ്ടായിരുന്നു എന്നും തന്നെ കണ്ടപ്പോൾ സജിത അടുക്കളയിലേക്ക് പോവുകയായിരുന്നുവെന്നും അഫാൻ മൊഴി നൽകിയിട്ടുണ്ട്.

‌സംസാരിച്ച് നിന്നപ്പോളാണ് പ്രശ്നം വഷളായത്. പിന്നീടാണ് കൈയിൽ കരുതിയിരുന്ന ചുറ്റികയെടുത്ത് ലത്തീഫിന്‍റെ തലയ്ക്ക് അടിച്ചതെന്നുമാണ് അഫാൻ പൊലീസിനോട് പറഞ്ഞത്.

സ്ഥലത്ത് വച്ച് തന്നെ ലത്തീഫ് മരിക്കുകയായിരുന്നു. അടിയുടെ ശബ്ദം കേട്ട് വന്ന സജിതയെയും മർദിക്കുകയായിരുന്നു. അടിക്കൊണ്ട് അടുക്കളയിലേക്ക് ഓടിയ സജിതയെ നിരവധി തവണ ചുറ്റിക കൊണ്ട് അടിക്കുകയാണ് ചെയ്തത്. അടുക്കളയുടെ പുറത്ത് വീണ സജിതയെ ഉളളിലേക്ക് വലിച്ചിട്ടു എന്നാണ് അഫാൻ പറഞ്ഞത്.
Previous Post Next Post