
അടിമലത്തുറ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കണ്ടുകിട്ടിയില്ല. പാറ്റൂർ സ്വദേശി പാർത്ഥസാരഥിയെ ആണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ ഉച്ചയ്ക്കാണ് വിദ്യാർത്ഥികൾ ശക്തമായ തിരയിൽ പെട്ടത്. കാഞ്ഞിരംകുളം കോളേജിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളാണ് കുളിക്കാൻ എത്തിയത്. ഇതിൽ ഒരാൾ ആശുപത്രിയിൽ കൊണ്ടു പോകവേ ഇന്നലെ മരണപ്പെട്ടിരുന്നു. അതേ സമയം, വിദ്യാർഥികൾ അപകടപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.