രാത്രി സമയം അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവം; വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ



കായംകുളം : രാത്രി സമയം അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിൽ വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ. പാലമേൽ സ്വദേശികളായ രഘു (50), സുരേഷ് കുമാർ (45) എന്നിവരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്കു ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കൃഷ്ണപുരം കൊച്ചുമുറി സൗത്തിൽ കൊച്ചുവീട്ടിൽ തെക്കെതിൽ സനീർ (36) വള്ളികുന്നം കടുവിനാൽ മുറിയിൽ നഗരൂർവീട്ടിൽ ജയ് വിമൽ (41) എന്നിവരെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറും സംഘവും പിടികൂടിയത്.

ഫെബ്രുവരി 8 -ാം തീയതി രാത്രി നൂറനാട് മാവിള ജംഗ്ഷനിൽ ആയിരുന്നു ആദ്യത്തെ അപകടം. വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിയ പാലമേൽ ഉളവുക്കാട് രെജുഭവനത്തിൽ രഘുവിനെ പൾസർ ബൈക്കിൽ അലക്ഷ്യമായി വന്ന സനീർ ഇടിച്ചിട്ട ശേഷം ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് കടന്നു കളയുകയായിരുന്നു. പിന്നീട് 80 ഓളം സി സി ടി വി കാമറകൾ പരിശോധിച്ച ശേഷം ചാരുംമൂട് ഭാഗത്ത് നിന്നാണ് സനീറിനെ പിടികൂടിയത്.

Previous Post Next Post