ഒമാനിൽ കാറപകടം; പ്രവാസി മലയാളി മരിച്ചു...



നന്മണ്ട ഒമാനിൽ കാറപകടത്തിൽ ചികിത്സയിലായിരുന്ന കോഴിക്കോട് നന്മണ്ട സ്വദേശി മരിച്ചു. നന്മണ്ട 12ലെ പുറ്റാരംകോട്ടുമ്മൽ വിപിൻദാസ് (39) ആണ് മരിച്ചത്. ഒമാനിൽ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ കാറിൽ സഞ്ചരിക്കവേ അപകടത്തിൽപെടുകയായിരുന്നു. ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

മൃതദേഹം നാളെ നന്മണ്ടയിലെ വീട്ടിലെത്തിക്കും. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഹരിദാസൻ -തങ്കമണി ദമ്പതികളുടെ മകനാണ് വിപിൻദാസ്. ഭാര്യ: രമ്യ. മക്കൾ: പാർവണ, ലക്ഷ്മിക (നന്മണ്ട ജ്ഞാനപ്രദായിനി സ്കൂൾ വിദ്യാർഥിനികൾ).


Previous Post Next Post