സൗത്ത് പാമ്പാടി- പാഠ്യേതര വിഷയങ്ങളിലെ സജീവത, അധ്യാപകർ ക്കും പ്രായമായവർക്കും നൽകുന്ന ബഹുമാനം, സഹ വിദ്യാർഥികൾക്ക് നൽകുന്ന സഹായം, സത്യസന്ധത, വായനാശീലം, നേതൃപാടവം, പ്രായോഗിക ബുദ്ധി, നാട്ടറിവ്, ഇടപഴകൽ ശേഷി, സംവാദ മികവ്, സംസ്കാര സംസാരം, അച്ചടക്കം, വൃത്തി ബോധം, തീൻ മേശ സംസ്കാരം, സമയനിഷ്ഠ- പഠന മികവിനോടൊപ്പം ഇവ കൂടി പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക അവാർഡ്. വെള്ളിയാഴ്ച 1. 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മാനേജർ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അവാർഡ് വിതരണം ഐക്കൺ ചാരിറ്റീസ് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിക്കും.
അവാർഡിന് വേറിട്ട മാനദണ്ഡങ്ങളുമായി ജൂനിയർ ബസേലിയോസ് സ്കൂൾ
Jowan Madhumala
0
Tags
Top Stories