തിരുവനന്തപുരം : കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. കഞ്ചാവിന്റെ ഉപയോഗം കുറയുമ്പോൾ സിന്തറ്റിക്ക് ഉപയോഗം കൂടുന്നുവെന്നും ലഹരി വിതരണം തടയാൻ രണ്ട് ഐജിമാർക്ക് സ്വതന്ത്രചുമതല നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബോധവൽക്കരണം വേണ്ടെന്നല്ല അത് മറ്റേതെങ്കിലും വകുപ്പിനെ ഏൽപ്പിച്ച ശേഷം ലഹരി കച്ചവടത്തിന് തടയിടാനുള്ള ഇടപെടലുകൾ അത്യാവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മുഖ്യമന്ത്രിയാണ് അതിൽ തീരുമാനമെടുക്കേണ്ടത്. ലഹരി വിതരണം തടയേണ്ടവർ ബോധവത്കരണം നടത്തി നടക്കുന്നു.
കേരളത്തിൽ ആവശ്യാനുസരണം ലഹരി ലഭിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ
Kesia Mariam
0
Tags
Top Stories