ഒന്‍പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, സഹ യാത്രികന്‍ ബുച്ച് വില്‍മോര്‍ എന്നിവര്‍ ഈമാസം 16ന് ഭൂമിയിലേക്ക് മടങ്ങും. യാത്ര തീയതി നാസ പുറത്ത് വിട്ടു. സ്‌പേസ് എക്‌സിന്റെ ക്രൂ 9 മിഷനിലാണ് ഇരുവരും മടങ്ങുന്നത്.
ഐഎസ്എസിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബാനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്ന് നാസ അറിയിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂണ്‍ 5 നാണ് ബോയിങ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തിലാണ് ഇരുവരും യാത്ര തിരിച്ചത്.ഹീലിയം ചോര്‍ച്ചയും ത്രെസ്റ്റര്‍ എന്‍ജിനുകള്‍ പണിമുടക്കിയതും കാരണം പേടകത്തിലുള്ള മടക്കയാത്ര ഒഴിവാക്കുകയായിരുന്നു.