തെരുവ് കച്ചവടക്കാരനിൽ നിന്നും വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത വിഷപാമ്പ്…



കഴിക്കാൻ വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത വിഷപാമ്പ്. തായ്ലൻൻഡിലാണ് സംഭവം. തെരുവ് കച്ചവടക്കാരനിൽ നിന്നും യുവാവ് വാങ്ങിയ ഐസ്ക്രീമിനുള്ളിലാണ് വിഷ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. യുവാവ് ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. യുവാവ് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു.

മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിലാണ് സംഭവം നടന്നത്. റെയ്ബാൻ നക്ലെങ്‌ബൂൺ എന്ന യുവാവ് തെരുവ് കച്ചവടക്കാരനിൽ നിന്നും ബ്ലാക്ക് ബീൻ ഐസ് ക്രീമാണ് വാങ്ങിയത്. തായ്‌ലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന ഐസ് ക്രീമാണിത്. എന്നാൽ, കഴിക്കാനായി കവർ തുറന്നതോടെയാണ് ഐസിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തിയത്. ഐസ്ക്രീമിന് ​ദുർ​ഗന്ധമുണ്ടായിരുന്നെന്നും യുവാവ് വെളിപ്പെടുത്തി.

പോസ്റ്റ് ചെയ്ത ചിത്രത്തിൽ കറുപ്പും മഞ്ഞയും നിറമുള്ള ഒരു പാമ്പിന്റെ തല വ്യക്തമായി കാണാം. പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന നേരിയ വിഷമുള്ള ഒരു സ്വർണ്ണ മരപാമ്പാണ് (ക്രിസോപീലിയ ഓർനാറ്റ) എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞു. പോസ്റ്റിന് ആയിരക്കണക്കിന് പ്രതികരണങ്ങളും കമന്റുകളും ലഭിച്ചു. പാമ്പ് സാധാരണയായി 70-130 സെന്റീമീറ്റർ വരെ വളരും. പക്ഷേ ഐസ്ക്രീമിൽ കണ്ടെത്തിയത് 20-40 സെന്റീമീറ്റർ നീളമുള്ള പാമ്പിന്റെ കുഞ്ഞിനെയാണ്.

കഴിഞ്ഞ വർഷം മുംബൈയിലെ ഒരു ഡോക്ടർ ഐസ്ക്രീം ഓർഡർ ചെയ്തപ്പോൾ മനുഷ്യന്റെ വിരൽ കണ്ടെത്തിയിരുന്നു. 2017-ൽ കൊൽക്കത്തയിലെ ഒരു ഗർഭിണിയായ സ്ത്രീ മക്ഡൊണാൾഡിന്റെ ഫ്രഞ്ച് ഫ്രൈസ് ഓർഡറിൽ വറുത്ത പല്ലിയെ കണ്ടെത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.


Previous Post Next Post