സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം.




പെരുമ്പാവൂരിൽ സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആർഎൽ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. എംസി റോഡിലെ കാഞ്ഞിരക്കാട് വളവിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം.


കാലടി ഭാഗത്തേക്ക് സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് ടിപ്പർ  കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാലടി സർവകലാശാല അധ്യാപകൻ കെ ടി സംഗമേശനാണ് ഭർത്താവ്. എംസി റോഡിലെ സ്ഥിരം അപകട മേഖലകളിൽ ഒന്നാണ് കാഞ്ഞിരക്കാട് വളവെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിച്ചിരുന്നു.


Previous Post Next Post