✒️ജോവാൻ മധുമല
പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിക്ക് തൊട്ടടുത്ത് മണ്ണ് മാഫിയ കുന്നിടിച്ച് നിരത്തു ,മണ്ണ് എടുക്കാൻ പാമ്പാടി പഞ്ചായത്തിൻ്റെ അനുമതി ഇല്ല ,നാട്ടുകാരുടെ നേതൃത്തത്തിൽ C P I M പ്രദേശിക നേതൃത്യം പണികൾ തടഞ്ഞു
രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശമാണിത് പാമ്പാടി താലൂക്ക് ആശുപത്രിയുടെ ദൈനംദിന കാര്യങ്ങൾക്കായി 10 ലോഡ് കുടിവെള്ളമാണ് എല്ലാ ദിവസങ്ങളിലും കഴിഞ്ഞ 3 മാസമായി ആശുപത്രിയിൽ എത്തിക്കുന്നത് നിലവിൽ കുന്ന് ഇടിച്ച് നിരത്തിയാൽ ഇപ്പോൾ ആശുപത്രിയിലെ നിലവിൽ ഉള്ള കിണറുകളിലെ ജലലഭ്യത കുറയും
കൂടാതെ 20 ഓളം ടിപ്പറുകൾ റോഡിൻ്റെ ഇരുവശത്തുമായി പാർക്ക് ചെയ്തിരിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കും
800 ലോഡ് മണ്ണ് എടുക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു മണ്ണ് മാഫിയ ..
പാമ്പാടി പോലീസ് S I രമേശിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു